41 കാരിയും 23 കാരനും തമ്മിലുള്ള അവിഹിതബന്ധത്തിന് ഭര്‍ത്താവ് തടസം; വെടിയുതിര്‍ത്ത് കാമുകന്‍; കഴുത്തിന് പരിക്കേറ്റ 45കാരന്‍ ഗുരുതരാവസ്ഥയില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനും യുവതിയും അറസ്റ്റില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനും യുവതിയും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി പ്രദേശത്ത് വച്ച് ഇന്നലെയാണ് 45കാരന് വെടിയേറ്റത്. ഗൂഡാലോചന കുറ്റത്തിനാണ് പോലീസ് കാമുകനെ അറസ്റ്റ് ചെയ്തത്.

ചിരാഗ് ഡല്‍ഹി നിവാസിയായ ഭീംരാജിന് നേരെയാണ് ആക്രമണമുണ്ടായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.ഭീംരാജിന്റെ ഭാര്യ ബബിതയാണ് അറസ്റ്റിലായത്. ഇവരുടെ നിര്‍ദ്ദേശപ്രകാരം 23 കാരനായ കാമുകന്‍ റോഹനാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ നാല് മാസക്കാലമായി ബബിതയും രോഹനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവ് ഭീംരാജ് ഇത് അറിഞ്ഞതോടെയാണ് ഭാര്യയുമായി വഴക്കിടലും മര്‍ദ്ദനവും പതിവായി. ഇതേതുടര്‍ന്നാണ് ഭര്‍ത്താവിനെ കൊല്ലുവാന്‍ ബബിത കാമുകനോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് ജീവനോടെ ഇരിക്കുന്നത് നമ്മുടെ ബന്ധത്തിന് തടസമാകുമെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ഇവര്‍ ആസൂത്രണം ചെയ്യുകയായിരുന്നു. 

ബുധനാഴ്ച രാവിലെ ആന്‍ഡ്രൂസ് ഗഞ്ച് പ്രദേശത്ത് കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ഭീംരാജ്. ബൈക്കിലെത്തിയ യുവാവ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും ഫോണ്‍ പരിശോധിച്ച പൊലീസ് ബബിതയുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com