ഓടുന്ന ട്രെയിനിൽ കയറാന്‍ ശ്രമം; സ്ത്രീ കാല്‍വഴുതി പാളത്തിലേക്ക്;സാഹസികമായ രക്ഷപ്പെടുത്തല്‍, വിഡിയോ 

ട്രെയിനിലേക്ക് കാൽ വച്ചതും വഴുതി വീഴുകയായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി.റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് സ്ത്രീയുടെ രക്ഷക്കെത്തിയത്. മുംബൈയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

സ്റ്റേഷനിൽ നിന്ന് നീങ്ങിതുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു സ്ത്രീ. ഒരു പുരുഷനും മറ്റൊരു സ്ത്രീയും ഇവർക്കൊപ്പമുണ്ടായിരുന്നു. ട്രെയിനിലേക്ക് കാൽ വച്ചതും വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ കൈകിൽ ബലമായി പിടിച്ചതിനാലാണ് ഇവർ ട്രെയിനിന് അടിയിലേക്ക് വീഴാതിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റുയാത്രക്കാർ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. ഇതിനുശേഷമാണ് തീവണ്ടി നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം വാർത്താ ഏജൻസിയായ എഎൻഎ പുറത്തുവിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ITBP seeks specialist agency to retrieve Green Boots' body from the Everest death zone
Mangaluru man beaten to death in Bengal; seven, including two minors, held
Narendra Modi
NEET-UG
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com