'രഹസ്യകൂടിക്കാഴ്ച' സഹോദരന്‍ കണ്ടു; യുവതിയുടെ കണ്‍മുന്നിലിട്ട് കാമുകനെ അടിച്ചുകൊന്നു

ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ പ്രകോപിതനായ സഹോദരന്‍ കാമുകനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പറ്റ്‌ന: യുവതിയുടെ കണ്‍മുന്നില്‍വച്ച് കാമുകനെ സഹോദരന്‍ അടിച്ചുകൊന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ പ്രകോപിതനായ സഹോദരന്‍ കാമുകനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  21 കാരനായ മുഹമ്മദ് മഹ്ബൂബാണ് കാമുകന്‍ മനോജ് കുമാറിനെ കൊലപ്പെടുത്തിയത്.  

മഹ്ബൂബിന്റെ സഹോദരി ഷഹ്നാസുമായി മനോജ് കുമാര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഓരേ ഗ്രാമത്തില്‍ തന്നെയാണ് താമസം. അതിനിടെ യുവതിയും യുവാവും രഹസ്യമായി കാണാന്‍ തീരുമാനിച്ചു. ഇത് സഹോദരന്‍ നേരില്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്.

മനോജ് കുമാറിനെ കാണാതായതോടെ കുടുംബം രാവിലെ മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി തവണ ഫോണ്‍വിളിച്ചിട്ടും എടുക്കാതായതോടെ വീട്ടുകാര്‍ ആശങ്ക വര്‍ധിച്ചു. അതിനിടെ കുമാറിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൂന്ന് മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി. 

ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് സഹോദരന്‍ പല തവണ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇവര്‍ തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടുകയും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com