അമ്മയെ ജീവനോടെ ചുട്ടുകൊന്നു; യുവതിയെ കഴുത്ത് ഞെരിച്ച് 14 കഷണങ്ങളാക്കി; കൊടുംകൊലായാളി ഒടുവില്‍ അറസ്റ്റില്‍

അമ്മയെ ജീവനോടെ ചുട്ടുകൊന്നു; യുവതിയെ കഴുത്ത് ഞെരിച്ച് 14 കഷണങ്ങളാക്കി; കൊടുംകൊലായാളി ഒടുവില്‍ അറസ്റ്റില്‍

യുവതിയെ അല അറുത്തെടുത്ത ശേഷം പതിനാലു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ അല അറുത്തെടുത്ത ശേഷം പതിനാലു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നാല്‍പ്പതുകാരനായ സര്‍വേഷ് യാദവാണ് അറസ്റ്റിലയാത്. പ്രതി മനോരോഗിയാണെന്ന് പൊലിസ് പറഞ്ഞു. മെയ്മാസം ഇയാള്‍ സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നതായും പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മാവന്‍ റിമാന്റിലാണ്. 

ഇരുപത് വര്‍ഷം മുന്‍പ് അഹമ്മദാബാദില്‍ നിന്നുള്ള ഒരു യുവതിയെയാണ് ഇയാള്‍ ആദ്യം കൊല ചെയ്തത്. ഇപ്പോള്‍ പുതി ദേവി എന്ന 38 കാരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. യുവതിയോട് അമ്മാവനെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അത് നിരസിച്ചതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും തിരിച്ചറിയാതിരിക്കായി കഷണങ്ങളാക്കി മുറിക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

14 കഷണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. തെരുവുനായ്ക്കള്‍ ചാക്കില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുസ്ലീം ശ്മശാനത്തിന് സമീപമുളള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com