'രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത്; പൊലീസിന് എല്ലായിടത്തും സുരക്ഷ ഒരുക്കാന്‍ ആവില്ല'; മമതയ്ക്ക് പിന്നാലെ തൃണമൂല്‍ എംപിയും...

'ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്ന സുരക്ഷ സ്ത്രീകള്‍ക്ക് ബംഗാളില്‍ ഉണ്ട്... എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല'
Saugata Roy
Saugata Roy
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Saugata Roy
'അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി'; ദുര്‍ഗാപൂര്‍ ബലാത്സംഗക്കേസില്‍ മമത ബാനര്‍ജി, വിവാദം

'ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്ന സുരക്ഷ സ്ത്രീകള്‍ക്ക് ബംഗാളില്‍ ഉണ്ട്... എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല'-സൗഗത് റോയ് പറഞ്ഞു. എല്ലാ റോഡുകളിലും പൊലീസിനെ വിന്യസിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.

Saugata Roy
വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാത്രി 12.30-ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന് ചോദിച്ച മമത, വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളജിനാണെന്നും പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ 23-കാരിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു 23-കാരി. ഇതിനിടെ ഒരു സംഘമാളുകള്‍ യുവതിയെ പിന്തുടര്‍ന്നതോടെ സുഹൃത്ത് ഭയന്ന് ഓടി. 23-കാരിയെ പിന്തുടര്‍ന്നവര്‍ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Summary

'Women shouldn't go out at night, police can't patrol everywhere': TMC leader on Durgapur rape case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com