സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കും; പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശിലെ സ്‌കൂളുകളില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാനും ജഗദീപ് ധന്‍കറും യോഗദിന ചടങ്ങില്‍/വിഡിയോ ദൃശ്യം
ശിവരാജ് സിങ് ചൗഹാനും ജഗദീപ് ധന്‍കറും യോഗദിന ചടങ്ങില്‍/വിഡിയോ ദൃശ്യം
Updated on: 
1 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂളുകളില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യാന്തര യോഗാ ദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

യോഗ ചെറിയ കാര്യമല്ല. 180ലേറെ രാജ്യങ്ങളില്‍ അത് പരിശീലിക്കുന്നുണ്ട്. അത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഉള്ളില്‍ ഒതുങ്ങുന്നതല്ലെന്ന് ചൗഹാന്‍ പറഞ്ഞു.

യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ലോകരാജ്യങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്ന്, ചടങ്ങില്‍ സംസാരിച്ച ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് രാജ്യാന്തര യോഗാ ദിനം ആചരിക്കാനുള്ള യുഎന്‍ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER