

ലഖ്‌നൗ: ദീപാവലി ആഘോഷങ്ങളിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട മലിനീകരണ ആശങ്കകളെ തള്ളി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങൾ കാരണം ഉണ്ടാകുന്ന മലിനീകരണം താനേ മാറുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗവിൽ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"ചിലർ പറയുന്നത് ദീപാവലി കാരണം മലിനീകരണം വർധിച്ചു എന്നാണ്. വർധിച്ചെങ്കിൽ എന്താണ്? അത് താനേ മാറിക്കോളും. നിങ്ങളെന്തിനാണ് ഇതിൽ ആശങ്കപ്പെടുന്നത്?" യോഗി ആദിത്യനാഥ് ചോദിച്ചു. അഴിമതിയിലൂടെ വ്യവസ്ഥിതി മുഴുവൻ മലിനമാക്കിയവരെക്കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും, എന്നാൽ പൊതുജനങ്ങൾ ഒരു ദിവസം ആഹ്ലാദത്തോടെ പടക്കം പൊട്ടിക്കുമ്പോൾ മാത്രം മലിനീകരണം വലിയ വിഷയമായി മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ആഘോഷങ്ങളിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും, ജനങ്ങൾ വലിയ ആവേശത്തോടെയാണ് ദീപാവലി ആഘോഷിച്ചതെന്നും പടക്കം പൊട്ടിച്ച് അവർ ആനന്ദിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates