യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; പുനര്‍ജനിക്കാനായി ചാണകക്കുഴിയില്‍ സംസ്‌കരിച്ചു

ഇടിമിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ചാണകക്കുഴിയില്‍ സംസ്‌ക്കരിച്ച് ബന്ധുക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read



ഇടിമിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ചാണകക്കുഴിയില്‍ സംസ്‌ക്കരിച്ച് ബന്ധുക്കള്‍. ഇങ്ങനെ ചെയ്താല്‍ മരിച്ചുപോയ യുവാവ് പുനര്‍ജനിക്കുമെന്നാണ് വിശ്വാസം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. 

ടൗട്ടേ ചുഴലിക്കാറ്റ് കാരണം സര്‍ഗുജ ജില്ലയില്‍ വലിയ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിനിടെയാണ് മിന്നലേറ്റ് 37 വയസുള്ള ലക്ഷണ്‍പൂര്‍ മുട്കി എന്ന  യുവാവ് മരിച്ചത്. ഗ്രാമത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന വിശ്വാസപ്രകാരമാണ് മൃതദേഹം ചാണകക്കുഴിയില്‍ സംസ്‌ക്കരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER