ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മദ്യം കിട്ടാതായപ്പോൾ സാനിറ്റൈസർ പാർട്ടി; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം 

അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി പാർട്ടി നടത്തിയതിന് പിന്നാലെയാണ് മരണം
Published on

നാഗ്പൂർ: മദ്യത്തിന് ലഭിക്കാതെ വന്നതിനെത്തുടർന്ന് സാനിറ്റൈസർ കുടിച്ച ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി പാർട്ടി നടത്തിയതിന് പിന്നാലെയാണ് മരണം. മഹാരാഷ്ട്രയിലെ യാവാത്മൽ ജില്ലയിലെ വാനിയിലാണ് സംഭവം.

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശത്ത് മദ്യവിൽപന നിരോധിച്ചിരുന്നു. 30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്റെ ലഹരി നൽകുമെന്ന പറഞ്ഞുകേട്ടാണ് യുവാക്കൾ സാനിറ്റൈസർ പാർട്ടി നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇവർ പാർട്ടി കൊണ്ടാടിയത്. സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഓരോരുത്തർക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്തു. 

യുവാക്കളെ വാനി സർക്കാർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com