'പ്രചോദനം നേപ്പാളിലെ ജെന്‍സി പ്രതിഷേധം'; യൂത്ത് കോണ്‍ഗ്രസിന്റെ എഐ സമ്മിറ്റ് പ്രതിഷേധത്തില്‍ ഗൂഢാലോചനയെന്ന് ഡല്‍ഹി പൊലീസ്

പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ ആരോപണം
Topless Protest at Delhi AI Summit Congress Workers Detained
Topless Protest at Delhi AI Summit Congress Workers Detained
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഗൂഢാലോചന ആരോപിച്ച് ഡല്‍ഹി പൊലീസ്. നേപ്പാളില്‍ അരങ്ങേറിയ ജെന്‍ സീ പ്രതിഷേധങ്ങള്‍ക്ക് സമാനമായ പ്രതിഷേധത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നാണ് പൊലീസ് നിലപാട്. രാജ്യാന്തര തലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധം എന്നും പൊലീസ് പറയുന്നു. പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ ആരോപണം.

Topless Protest at Delhi AI Summit Congress Workers Detained
'പരസ്യങ്ങള്‍ സിനിമ പ്രദര്‍ശന സമയത്തെ ബാധിക്കുന്നു', ഉപഭോക്താവിന്റെ പരാതിയില്‍ സിനിപോളിസിന് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ കൃഷ്ണ ഹരി, കുന്ദന്‍ യാദവ്, അജയ് കുമാര്‍, നരസിംഹ യാദവ് എന്നിവരെയാണ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്. പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താന്‍ അറസ്റ്റിലായവരുടെ കസ്റ്റഡി അത്യാവശ്യമാണെന്നാണ് പൊലീസ് നിലപാട്. പ്രതികള്‍ക്ക് പുഖത്തുനിന്നും സഹായം ലഭിച്ചോ എന്നറിയാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കണ്ടെത്തേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ ധരിച്ച ടി ഷര്‍ട്ട് പ്രിന്റ് ചെയ്തത് നാലിടങ്ങളിലായാണ്. ഇതുള്‍പ്പെടെ അന്വേഷിക്കണമെന്നും പൊലീസ് അറിയിച്ചു.

Topless Protest at Delhi AI Summit Congress Workers Detained
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യം; ഐഇഡി ആക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയ്ബ

പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി വിധി പറയാനായി മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് എതിരെ പ്രതിഷേധം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരി പ്രതിഷേധിച്ചത്.

Summary

The Delhi Police has alleged that Youth Congress activists conspired to stage a protest against the India–US trade deal during the India AI Impact Summit in Delhi.


Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com