അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളും കോടീശ്വരര്‍

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരര്‍. 
അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളും കോടീശ്വരര്‍
Updated on: 
1 min read

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്. ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേര്‍ കോണ്‍ഗ്രസും രണ്ടുപേര്‍ ബിജെപിയുമാണ്. 

കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലിന്റെ സ്വത്ത് 69.9 കോടിയാണ്. ബിജെപി നേതാവും നവസാരി എംപിയുമായ ചന്ദ്രകാന്ത് പട്ടേലിന്റെ സ്വത്ത് 44.6കോടിയാണ്. 

ജംനഗറില്‍ നിന്നുള്ള ബിജെപി പൂനം മദാം 42.7കോടിയുടെ സ്വത്ത് വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലിന് എതിരെ മെഹ്‌സാനയില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ ശാരദാബെന്‍ പട്ടേലിന് 44കോടിയാണ് സ്വത്ത്. 

പോര്‍ബന്ദറില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ധദുക്കിന് 35.75കോടിയുടെ സ്വത്തുണ്ട്. 26 ലോക്‌സഭ സീറ്റുകളുള്ള ഗുജറാത്തില്‍ 573 സ്ഥാനാര്‍ത്ഥകളാണ് മത്സരിക്കുന്നത്. ഏപ്രില്‍ 23നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER