അഞ്ച് സംസ്ഥാനങ്ങളിലും പ്രമുഖര്‍ക്ക് മുന്നേറ്റം ; ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് പിന്നില്‍

വസുന്ധര രാജ സിന്ധ്യ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ സച്ചിന്‍ പൈലറ്റ്, അശോക് ഗഹലോട്ട് എന്നിവര്‍ മുന്നിട്ടു നില്‍ക്കുകയാണ്
അഞ്ച് സംസ്ഥാനങ്ങളിലും പ്രമുഖര്‍ക്ക് മുന്നേറ്റം ; ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് പിന്നില്‍
Updated on
1 min read

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പ്രകാരം മല്‍സരരംഗത്തുള്ള പ്രമുഖര്‍ മുന്നേറുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ വസുന്ധര രാജ സിന്ധ്യ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ സച്ചിന്‍ പൈലറ്റ്, അശോക് ഗഹലോട്ട് എന്നിവര്‍ മുന്നിട്ടു നില്‍ക്കുകയാണ്. 

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാന്‍, തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഛത്തീസ് ഗഡില്‍ , മുന്‍ മുഖ്യമന്ത്രി അജിത് ജോഗി എന്നിവരും മുന്നിട്ടു നില്‍ക്കുകയാണ്.

അതേസമയം രാജ്‌നന്ദ് ഗാവ് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി രമണ്‍ സിംഗിന് തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com