അനധികൃത നിര്‍മ്മാണം; അമിതാഭ് ബച്ചനും അനുഷ്‌കയ്ക്കും പിന്നാലെ പ്രിയങ്ക ചോപ്രയ്ക്കും  ബിഎംസിയുടെ നോട്ടീസ്

പടിഞ്ഞാറന്‍ അന്ധേരിയിലെ വ്യാപാര സമുച്ചയത്തോട് ചേര്‍ന്ന്  നിര്‍മ്മാണം നടത്തിയതിനാണ്  പ്രിയങ്കാ ചോപ്രയ്ക്ക്  നോട്ടീസ്
 അനധികൃത നിര്‍മ്മാണം; അമിതാഭ് ബച്ചനും അനുഷ്‌കയ്ക്കും പിന്നാലെ പ്രിയങ്ക ചോപ്രയ്ക്കും  ബിഎംസിയുടെ നോട്ടീസ്
Updated on
1 min read

മുംബൈ: അനധികൃത നിര്‍മ്മാണം നടത്തിയതിന് പ്രിയങ്കാ ചോപ്രയ്ക്ക് ബോംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ നോട്ടീസ്. പടിഞ്ഞാറന്‍ അന്ധേരിയിലെ വ്യാപാര സമുച്ചയത്തോട് ചേര്‍ന്ന്  നിര്‍മ്മാണം നടത്തിയതിനാണ് നോട്ടീസ് നല്‍കിയത്. 

കരിസ്മ ബ്യൂട്ടി സലൂണിലെത്തിയ ആളുകളില്‍ നിന്ന് മാത്രം അഞ്ച് പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ അന്വേഷിച്ചത്. അനധികൃത നിര്‍മ്മാണം നീക്കം ചെയ്തില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കെട്ടിടം തന്നെ പൊളിച്ചു നീക്കേണ്ടി വരുമെന്ന് കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും അനുഷ്‌ക ശര്‍മ്മയ്ക്കും അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ ബിഎംസി നോട്ടീസ് അയച്ചത്. പൊതുവഴി കയ്യേറിയതിനായിരുന്നു അനുഷ്‌കയ്‌ക്കെതിരെ നോട്ടീസ് അയച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com