അനാരോഗ്യം: രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെയ്റ്റ്‌ലി, പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു.
അനാരോഗ്യം: രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെയ്റ്റ്‌ലി, പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
Updated on
1 min read

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ പതിനെട്ട് മാസമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയാണെന്നും പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ ധനകാര്യ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 

'കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍  ഡോക്ടര്‍മാര്‍ സഹായിച്ചു. ഇനി പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാന്‍ അതിലൂടെ എനിക്ക് കഴിയും. 

ബിജെപിയും എന്‍ഡിഎയും അങ്ങയുടെ കീഴില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ എന്നെ പുതിയ സര്‍ക്കാരിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നു'- അദ്ദേഹം കത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com