അനുവാദമില്ലാതെ റാലി നടത്തിയാല്‍ നടപടി നേരിടേണ്ടിവരും: ഗംഭീറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയാല്‍ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നടപടി നേരിടേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
അനുവാദമില്ലാതെ റാലി നടത്തിയാല്‍ നടപടി നേരിടേണ്ടിവരും: ഗംഭീറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
Updated on
1 min read

ന്യൂഡല്‍ഹി: അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയാല്‍ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നടപടി നേരിടേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈസ്റ്റ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് കേസെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗംഭീറിന് എതിരെ ക്രിമിനല്‍ കേസെടുത്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും ബിജെപി സ്ഥാനാര്‍ത്ഥിയെ തേടിയെത്തിയിരിക്കുന്നത്. 

ഡല്‍ഹി കരോളാ ബാഗിലും രജീന്ദര്‍ നഗറിലും വോട്ടര്‍ ഐഡിയുണ്ടെന്നായിരുന്നു എഎപി നേതാവും ഗംഭീറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ആദിഷി മെര്‍ലിന്റെ വെളിപ്പെടുത്തല്‍. നോമിനേഷന്‍ നല്‍കിയിപ്പോള്‍ രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന് ഗംഭീര്‍ മറച്ചുവച്ചുവെന്നും ഇത് സെക്ഷന്‍ 125 എ പ്രകാരം ആറുമാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണെന്നും ആദിഷി വ്യക്തമാക്കി. 

മാര്‍ച്ച് 22നാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നത് എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഡല്‍ഹി ഈസ്റ്റ് സീറ്റ് ബിജെപി ഗംഭീറിന് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com