അമ്മയെ കാണാന്‍ ദുരിതങ്ങളുടെ 2000 കിലോമീറ്റര്‍ നടന്ന് താണ്ടി വീട്ടില്‍ എത്തി, ഒരു മണിക്കൂറിനിടെ വിധി  തട്ടിയെടുത്തു; 23കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു

12 ദിവസം കൊണ്ട് ദുരിതങ്ങളുടെ 2000 കിലോമീറ്റര്‍ നടന്ന് താണ്ടി വീട്ടിലെത്തിയ സല്‍മാന്‍ ഖാന്റെ സന്തോഷത്തിന് നിമിഷങ്ങളുടെ മാത്രം ആയുസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: 12 ദിവസം കൊണ്ട് ദുരിതങ്ങളുടെ 2000 കിലോമീറ്റര്‍ നടന്ന് താണ്ടി വീട്ടിലെത്തിയ സല്‍മാന്‍ ഖാന്റെ സന്തോഷത്തിന് നിമിഷങ്ങളുടെ മാത്രം ആയുസ്. വിധി സല്‍മാന്‍ ഖാന്റെ ജീവിതം തട്ടിയെടുത്തു.  കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്‍മാന്‍ ഖാന് വീട്ടില്‍ ഒരു മണിക്കൂര്‍ മാത്രമേ ചെലവിടാന്‍ സാധിച്ചുളളൂ. അതിനിടെ പാമ്പിന്റെ രൂപത്തില്‍ 23 കാരന്റെ ജീവന്‍ കവര്‍ന്നു.

മെയ് 26ന് ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ മെയ് 12 നാണ് സല്‍മാനും പത്തുപേരും അടങ്ങുന്ന സംഘം ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചത്. കോണ്‍ട്രാക്ടര്‍ രണ്ടുമാസം ജോലി ചെയ്തതിന്റെ കൂലി തരാതെ വന്നതോടെയാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച് മെയ് 26നാണ് സല്‍മാന്‍ വീട്ടില്‍ എത്തുന്നത്.

അഞ്ചുമക്കളില്‍ ഇളയവനായ സല്‍മാനെ ദീര്‍ഘനാളുകള്‍ക്ക് ശേഷം കണ്ടമാത്രയില്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്‌നേഹം കൊണ്ട് മകനെ അമ്മ വാരിപ്പുണര്‍ന്നു. തുടര്‍ന്ന് നീണ്ടക്കാലത്തെ യാത്ര കൊണ്ട് ദേഹമാസകലം പറ്റിയ ചെളിയും അഴുക്കും കഴുകി കളയാന്‍ പാടത്തേയ്ക്ക് പോയ സല്‍മാനെ വിധി തട്ടിയെടുക്കുകയായിരുന്നു. കരിമ്പു തോട്ടത്തില്‍ മകന്‍ പാമ്പു കടിയേറ്റ് മരിച്ചു കിടക്കുന്നതാണ് അമ്മ കണ്ടത്. മകന്റെ മരണത്തിന്റെ ആഘാതത്തില്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com