അയല്‍വാസിയുമായി പ്രണയം; കസിന് സഹിക്കാനായില്ല; 19 കാരിയുടെ സ്വകാര്യഭാഗത്ത് വെടിയുതിര്‍ത്തു; ദാരുണാന്ത്യം

അയല്‍വാസിയും യുവതിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥനായാണ് ഇയാള്‍ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്
അയല്‍വാസിയുമായി പ്രണയം; കസിന് സഹിക്കാനായില്ല; 19 കാരിയുടെ സ്വകാര്യഭാഗത്ത് വെടിയുതിര്‍ത്തു; ദാരുണാന്ത്യം
Updated on: 
1 min read


മീററ്റ്: അയല്‍വാസിയുമായുള്ള സൗഹൃദത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കസിന്‍ വെടിവെച്ചു കൊന്നു. അയല്‍വാസിയും യുവതിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥനായാണ് ഇയാള്‍ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയും അയല്‍വാസിയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് കുടുബം വിലക്കുകയും ചെയ്തിരുന്നു.

സഹോദരനും കസിനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വെടിവെച്ചത്. അതിന് പിന്നിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ശരീരവും മുറിയുമെല്ലാം അവര്‍ വൃത്തിയാക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ആജ്ഞാത സംഘം ആക്രമിച്ചതിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നും വെടിയുതിര്‍ത്തത് കസിനാണെന്ന് മനസിലാവുകായിരുന്നു.

കൊലപാതകത്തില്‍ പങ്കാളിയായെന്ന് സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തു. മൂന്ന് വെടിയുണ്ടകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ തറച്ചത്. ഒന്നു തുടയിലും മറ്റൊന്ന് സ്വകാര്യഭാഗത്തും മൂന്നാമത്തെ വെടിയുണ്ട അരക്കെട്ടിന് സമീപത്തുമാണ് പതിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER