അയോധ്യയില്‍ തര്‍ക്കഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തി; ആറ് മലയാളികല്‍ അറസ്റ്റില്‍ 

പിടിയിലായ ആറുപേരില്‍ നാലുപേര്‍ മുസ്‌ലിങ്ങളും രണ്ട് ക്രിസ്ത്യാനികളുമാണ് എന്നാണ് ലഭിക്കുന്ന വിവരം
അയോധ്യയില്‍ തര്‍ക്കഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തി; ആറ് മലയാളികല്‍ അറസ്റ്റില്‍ 
Updated on: 
1 min read

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര തര്‍ക്കഭൂമിയില്‍ നിരോധിത മേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ആറ് മലയാളികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന് കൈമാറി. 

പിടിയിലായ ആറുപേരില്‍ നാലുപേര്‍ മുസ്‌ലിങ്ങളും രണ്ട് ക്രിസ്ത്യാനികളുമാണ് എന്നാണ് ലഭിക്കുന്ന വിവരം. മോളില്‍ അലി ആര്‍ ഒമര്‍,വിആര്‍എല്‍ ബോസ്,വിബി അലിക്കുഞ്ഞ്,ജിവി തോമസ്,ആര്‍ അലി,ബിഎം കാസിം എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകള്‍ എന്നാണ് സൂചന. 

ജില്ലാ മജിസ്‌ട്രേറ്റ്, സിആര്‍പിഎഫ് കമാണ്ടന്റ്,ഇന്റലിഡന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് വിവരം. യുവാക്കള്‍ രാവിലെ ഏഴ് മണിയോടെ നിരോധിത മേഖലയിലെ ചിത്രങ്ങല്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെക്കുയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com