'അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തു', വോട്ടിന് കോഴയെന്ന് ആരോപണം, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയ്ന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്  എന്നിവരുടെ കോണ്‍വോയ് വാഹനത്തില്‍ നിന്നാണ് പണംപിടിച്ചെടുത്തത്
'അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തു', വോട്ടിന് കോഴയെന്ന് ആരോപണം, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
Updated on: 
1 min read

ന്യൂഡല്‍ഹി : ബിജെപി നേതാവും അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തില്‍ നിന്നും കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ്. 1.80 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. 

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയ്ന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് താപിര്‍ ഗാവോ എന്നിവരുടെ കോണ്‍വോയ് വാഹനത്തില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്. പ്രധാനമന്ത്രിയുടെ രാലിയില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയ പണമാണ് ഇതെന്നും സുര്‍ജേവാല ആരോപിച്ചു. 

വാഹനവ്യൂഹത്തില്‍ നിന്നും പണം പിടികൂടിയതിന്റെ വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER