വിട, അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം നിഗംബോധ്ഘട്ടിലാണ് സംസ്‌കാരം
വിട, അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്
Updated on
1 min read

ന്യൂഡല്‍ഹി; അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം നിഗംബോധ്ഘട്ടിലാണ് സംസ്‌കാരം നടക്കുക. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ജയ്റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്. 

ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിലവില്‍ വിദേശ സന്ദര്‍ശനത്തിലാണ് മോദി.

ഞായറാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും. നിഗംബോധ് ഘട്ടിലെ ശ്മശാനത്തിലായിരിക്കും സംസ്‌കാരം.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിനാണ് ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അല്‍പ്പകാലമായി  ചികിത്സയിലും വിശ്രമത്തിലായിരുന്നു ജയ്റ്റ്‌ലി. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com