അവതാരകന് പിന്നാലെ വീഡിയോ എഡിറ്ററിനും കോവിഡ്; ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു 

തമിഴ്‌നാട്ടില്‍ അവതാരകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ന്യൂസ് ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ സ്രവ പരിശോധനയ്ക്കായി അയച്ചു
അവതാരകന് പിന്നാലെ വീഡിയോ എഡിറ്ററിനും കോവിഡ്; ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു 
Updated on: 
1 min read

ചെന്നൈ:  തമിഴ്‌നാട്ടില്‍ അവതാരകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ന്യൂസ് ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ സ്രവ പരിശോധനയ്ക്കായി അയച്ചു. അതിനിടെ അവതാരകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വീഡിയോ എഡിറ്ററിനും കൊറോണ വൈറസ് ബാധ കണ്ടെത്തി.

ചെന്നൈയിലെ ഏക്കത്തുത്തങ്കലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ന്യൂസ് ചാനലിലെ അവതാരകനാണ് കോവിഡ് സ്ഥിരീകരിച്ചത്. അവതാരകനുമായും വീഡിയോ എഡിറ്ററുമായും സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി. സഹപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ചെന്നൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ഉണ്ടെന്ന് സൂചന ഉണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER