അവര്‍ കൊറോണ വാഹകരാണ്, ഹരിയാനയിലേക്ക് യാത്ര ചെയ്യാന്‍ പാസ് കൊടുക്കരുത്; ഡല്‍ഹിയോട് അഭ്യര്‍ത്ഥിച്ച് മന്ത്രി അനില്‍ വിജ് 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി ഹരിയാന മന്ത്രി അനില്‍ വിജ്
അവര്‍ കൊറോണ വാഹകരാണ്, ഹരിയാനയിലേക്ക് യാത്ര ചെയ്യാന്‍ പാസ് കൊടുക്കരുത്; ഡല്‍ഹിയോട് അഭ്യര്‍ത്ഥിച്ച് മന്ത്രി അനില്‍ വിജ് 
Updated on
1 min read

ചണ്ഡീഗഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി ഹരിയാന മന്ത്രി അനില്‍ വിജ്. ഡല്‍ഹിയില്‍ ജോലി ചെയ്യുകയും ഹരിയാനയില്‍ താമസിക്കുകയും ചെയ്യുന്ന നിരവധി പ്പേര്‍ കൊറോണ വാഹകരാണ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അനില്‍ വിജ് ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഹരിയാനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അനില്‍ വിജിന്റെ പ്രതികരണം. ഹരിയാനയില്‍ താമസിക്കുന്ന നിരവധിപ്പേര്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ കൊറോണ വാഹകരാണ്. അതിനാല്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ അനില്‍ വിജ് ആവശ്യപ്പെട്ടു.

അവര്‍ക്ക് പാസ് അനുവദിക്കരുത്. ഹരിയാനയിലേക്ക് യാത്ര ചെയ്യാന്‍ പാസ് അനുവദിക്കുന്നതാണ് ഇവിടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും അനില്‍ വിജ് പറയുന്നു. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 3000ലേക്ക് അടുക്കുകയാണ്. ഹരിയാനയില്‍ 289 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com