പുതുച്ചേരി: അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ദിവസവേതന തൊഴിലാളിയായ ആള്‍ സൈക്കിള്‍ ചവിട്ടിയത്
130 കിലോമീറ്റര്‍. ഭാര്യ മഞ്ജുളയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് ഗതാഗതസൗകര്യങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ദമ്പതിമാര്‍ സൈക്കിളില്‍ യാത്ര തിരിച്ചത്.
മാര്‍ച്ച് 31നാണ് മഞ്ജുളയെ പിന്നിലിരുരുത്തി 65 കാരനായ അറിവഴകന്‍ സൈക്കിള്‍ ചവിട്ടാന്‍ ആരംഭിച്ചത്. പിന്നിലിരിക്കുന്ന ഭാര്യ വീണുപോകാതിരിക്കാനായി ഒരു കയര്‍ ഉപയോഗിച്ച് അവരെ തന്റെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയിരുന്നു. രാവിലെ 4.45ന് യാത്ര ആരംഭിച്ച ഇരുവരും രാത്രി 10.15ന് ലക്ഷ്യസ്ഥാനത്തെത്തി. ഇതിനിടയില്‍ രണ്ട് മണിക്കൂറാണ് വിശ്രമിച്ചത്.
കോവിഡ് ലൗക്ക്ഡൗണിന്റെ ഭാഗമായി ഒപി വിഭാഗവും റീജണല്‍ ക്യാന്‍സര്‍ സെന്ററും അടച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും കഷ്ടപ്പാട് അറിഞ്ഞ ആശുപത്രി അധികൃതര്‍ ആവശ്യമുള്ള ചികിത്സ ഉറപ്പാക്കി.
ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചുവെന്നും മടങ്ങാനുള്ള സൗകര്യവും അവര്‍ ഒരുക്കി നല്‍കിയെന്നും അറിവഴകന്‍ പറഞ്ഞു. 'ഞങ്ങള്‍ എത്തിയ ദിവസം തന്നെ ഭാര്യക്ക് ആവശ്യമായ ചികിത്സ നല്‍കി. ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഞങ്ങളെ വീട്ടിലേക്ക് മടങ്ങാനും സഹായിച്ചു. അവര്‍ പണം ശേഖരിക്കുകയും ആംബുലന്‍സ് ക്രമീകരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളും നല്‍കി അറിവഴകന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates