'അവള്‍ മറ്റൊരാളുടേതാകുന്നത് സഹിക്കാനാവില്ല', ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ ആത്മഹത്യ; ഒപ്പം വികാരനിര്‍ഭരമായ കുറിപ്പും

പ്രണയനൈരാശ്യത്തില്‍  ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ ആത്മഹത്യ
'അവള്‍ മറ്റൊരാളുടേതാകുന്നത് സഹിക്കാനാവില്ല', ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ ആത്മഹത്യ; ഒപ്പം വികാരനിര്‍ഭരമായ കുറിപ്പും
Updated on
1 min read

ന്യൂഡല്‍ഹി: പ്രണയനൈരാശ്യത്തില്‍  ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്രത്തില്‍ യുവാവിന്റെ ആത്മഹത്യ. കടുത്ത തീരുമാനമെടുക്കേണ്ടി വന്നതില്‍ വീട്ടുകാരോട് മാപ്പുപറഞ്ഞും തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുളള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ പങ്കുവെയ്ക്കണമെന്ന്  വീഡിയോയില്‍ യുവാവ് ആവശ്യപ്പെടുന്നു.

ആഗ്രയിലെ റെയ്ബാ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. 22 വയസുകാരനായ ശ്യാം സിക്കാര്‍വാറിനെ ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കാമുകി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നത് ഉള്‍ക്കൊളളാന്‍ കഴിയാതിരുന്നതാണ് 22കാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

ഫെയ്‌സ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നത് യുവാവിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മരിക്കാനുളള തീരുമാനം കൂട്ടുകാരെ അറിയിക്കുന്ന തരത്തിലാണ് വീഡിയോ. തുടര്‍ന്ന് കൂട്ടുകാര്‍ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലുമിനിറ്റ് നീണ്ടനില്‍ക്കുന്ന വീഡിയോയില്‍ ആര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് പൊലീസിനോട് പറയുന്നുണ്ട്. 

'എനിക്ക് അവളെ നഷ്ടമായി. അവളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ല. അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം തനിക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല. അവള്‍ നഷ്ടപ്പെട്ടതിലുളള മാനസികസംഘര്‍ഷം ജോലി നഷ്ടപ്പെടാനും കാരണമായി' - ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com