'അവർ രാമ നാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകു'; ശ്രീരാമനായി രാഹുൽ ​ഗാന്ധി

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസിന്റെ പോസ്റ്റർ
'അവർ രാമ നാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകു'; ശ്രീരാമനായി രാഹുൽ ​ഗാന്ധി
Updated on: 
1 min read

പട്ന: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസിന്റെ പോസ്റ്റർ. ബീഹാറിൽ കോൺ​ഗ്രസിന്റെ മെ​ഗാ റാലിക്ക് മുന്നോടിയായിട്ട് പതിച്ച പോസ്റ്ററിലാണ് രാഹുലിനെ രാമനായി ചിത്രീകരിച്ചുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് മെ​ഗാ റാലി.

'അവർ രാമ നാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകു' എന്ന വാചകവും പോസ്റ്ററിലുണ്ട്. ശ്രീരാമന്റെ തലയുടെ സ്ഥാനത്ത് ​രാഹുൽ ​ഗാന്ധിയുടെ തല പതിപ്പിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിങും ഉള്‍പ്പടെയുള്ള കോൺ​ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിലുണ്ട്. നേരത്തെ രാമനായി രാഹുലിനേയും രാവണനായി മോദിയേയും ചിത്രീകരിച്ച് രാജസ്ഥാനിലും കോൺ​ഗ്രസ് പോസ്റ്റർ പുറത്തിറക്കിയിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER