ആദ്യം പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരൂ; കറാച്ചിയിലേക്ക് പിന്നീട് പോകാം; ഫഡ്‌നാവിസിനോട് ശിവസേന

കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ശിവസേന.
ആദ്യം പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരൂ; കറാച്ചിയിലേക്ക് പിന്നീട് പോകാം; ഫഡ്‌നാവിസിനോട് ശിവസേന
Updated on
1 min read

നാഗ്പുര്‍: കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ശിവസേന. ആദ്യം പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗം തിരിച്ചെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

'ആദ്യം പാക് അധീന കശ്മീരിന്റെ ഭാഗം തിരിച്ചുകൊണ്ടുവരൂ, കറാച്ചിയിലേക്ക് പിന്നീട് പോകാം' സഞ്ജയ് റാവത്ത് പ്രതികരിച്ചു. അഖണ്ഡഭാരതത്തിലാണ് വിശ്വസിക്കുന്നത് എന്നും കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും എന്നുമായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്. 

മുംബൈയിലെ 'കറാച്ചി സ്വീറ്റ്‌സ്' എന്ന സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് രംഗത്തുവന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അഖണ്ഡഭാരതത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' ഫഡ്‌നാവിസ് പറഞ്ഞു.

ശിവസേന നേതാവ് നിതിന്‍ നന്ദഗോകര്‍, ബേക്കറി ഉടമയോട് കറാച്ചി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മോശമായി പെരുമാറിയ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.എന്നാല്‍ ഇയാളുടെ നടപടിയെ ശിവസേന നേതൃത്വം തള്ളിക്കളഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com