ആമിര്‍ ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍ ; അയോധ്യക്കേസ് നീളുന്നത് ചില ജഡ്ജിമാരുടെ താത്പര്യമെന്നും ആര്‍എസ്എസ് നേതാവ്

നല്ല അഭിനേതാക്കളാവാം അവര്‍ പക്ഷേ രാജ്യദ്രോഹികളായതിനാല്‍ അല്‍പ്പം പോലും ബഹുമാനം അര്‍ഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സദ്ധുവും ഇതേ പട്ടികയില്‍
ആമിര്‍ ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍ ; അയോധ്യക്കേസ് നീളുന്നത് ചില ജഡ്ജിമാരുടെ താത്പര്യമെന്നും ആര്‍എസ്എസ് നേതാവ്
Updated on
1 min read

ന്യൂഡല്‍ഹി: ആമിര്‍ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികളാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. നല്ല അഭിനേതാക്കളാവാം അവര്‍ പക്ഷേ രാജ്യദ്രോഹികളായതിനാല്‍ അല്‍പ്പം പോലും ബഹുമാനം അര്‍ഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സദ്ധുവും ഇതേ പട്ടികയില്‍ വരുന്നയാളാണെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

 അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇസ്രത് ജഹാന്‍ എന്നിവരെ മാതൃകയാക്കുന്ന യുവാക്കളെയല്ല, അബ്ദുള്‍ കലാമിനെ പോലുള്ളവരെയാണ് രാജ്യത്തിന് ആവശ്യം. കസബിന്റെ വഴിയേ പോകുന്നവര്‍ രാജ്യദ്രോഹികളല്ലാതെ മറ്റെന്താണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

അയോധ്യ കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശങ്ങള്‍ ഉണ്ട്. ഇടത്-മത വര്‍ഗീയ പാര്‍ട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com