ആയിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി, ക്രൂരം; വിഡിയോ

ആയിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി, ക്രൂരം; വിഡിയോ
ആയിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി, ക്രൂരം; വിഡിയോ
Updated on
1 min read

കൊറോണ ഭീതിയെത്തുടര്‍ന്ന് വിലയിടിഞ്ഞ കോഴികളെ ജീവനോടെ കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കോഴികളെ കുഴിച്ചുമൂടുന്നതിന്റെ വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കര്‍ണാടകയിലെ കോഴിക്കര്‍ഷകനാണ് ഫാമിലെ കോഴികളെ കുഴിയില്‍ മൂടിയത്. ആറായിരത്തോളം കോഴികളെയാണ് ഇയാള്‍ ട്രക്കില്‍ കൊണ്ടുവന്ന് കുഴിച്ചുമൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രക്കിന്റെ പിന്‍ഭാഗംതുറന്ന് കോഴികളെ കുഴിയിലേക്ക് തട്ടുന്നതിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. കോഴികള്‍ക്ക് ജീവനുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഡിയോയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കൊവിഡ് 19 മാംസം കഴിക്കുന്നതിലൂടെ പകരുമെന്ന പ്രചാരണം വ്യാപകമാണ്. ഇതിനെത്തുടര്‍ന്ന് ചിക്കന്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. 50-70 രൂപ വിലയുണ്ടായിരുന്ന ചിക്കന്‍ വില കൊറോണ ഭീതിയില്‍ 5-10 രൂപയായി താഴ്ന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com