'ആര്‍എസ്എസ് ഫാസിസ്റ്റുകളാണ്, വിനോബാ ഭാവെ അത് 1948ല്‍ പറഞ്ഞു'

'ആര്‍എസ്എസ് ഫാസിസ്റ്റുകളാണ്, വിനോബാ ഭാവെ അത് 1948ല്‍ പറഞ്ഞു'
'ആര്‍എസ്എസ് ഫാസിസ്റ്റുകളാണ്, വിനോബാ ഭാവെ അത് 1948ല്‍ പറഞ്ഞു'
Updated on
1 min read

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ ഫാസിസ്റ്റ് എന്ന് വിനോബാ ഭാവെ 1948ല്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. നുണകളാണ് അവരുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് ഗുഹ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് വിനോബ ഭാവെയുടെ പഴയ ലേഖനം ഉദ്ധരിച്ചുകൊണ്ടുള്ള  രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്. 1948ല്‍ ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെയാണ് വിനോബ ഭാവെ ഇതെഴുതിയതെന്ന് ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് ഗുഹ പറയുന്നു. 

ആര്‍എസ്എസിനെ ഫാസിസ്റ്റ് എന്നാണ് ഭാവെ വശേഷിപ്പിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നുണകളെ അടിസ്ഥാനമപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഗാന്ധിയെപ്പോലെയല്ല ആര്‍എസ്എസ് എന്ന് ഗുഹ ട്വീറ്റില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com