ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളം നഷ്ടമാകുന്നു; ഗര്‍ഭപാത്രം നീക്കം ചെയ്തത് 30,000 സ്ത്രീകള്‍, കരിമ്പ് പാടങ്ങളിലെ തൊഴിലാളികളുടെ ദുരവസ്ഥ തുറന്നുകാട്ടി മുഖ്യമന്ത്രിക്ക് കത്ത്

മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്.
ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളം നഷ്ടമാകുന്നു; ഗര്‍ഭപാത്രം നീക്കം ചെയ്തത് 30,000 സ്ത്രീകള്‍, കരിമ്പ് പാടങ്ങളിലെ തൊഴിലാളികളുടെ ദുരവസ്ഥ തുറന്നുകാട്ടി മുഖ്യമന്ത്രിക്ക് കത്ത്
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. കോണ്‍ഗ്രസ് പട്ടിക ജാതി വകുപ്പ് ചെയര്‍മാന്‍ നിതിന്‍ റാവത്താണ് സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് കത്തെഴുതിയിരിക്കുന്നത്.

ഗുരുതരമായ പ്രശ്‌നങ്ങളാണ് കത്തില്‍ റാവത്ത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആര്‍ത്തവ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നതോടെ കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന മുപ്പതിനായിരത്തോളം സ്ത്രീകള്‍ തങ്ങളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടെന്നാണ് റാവത്ത് കത്തില്‍ പറയുന്നത്.

ആര്‍ത്തവ ദിവസങ്ങളില്‍ ജോലിക്കെത്താന്‍ കഴിയാതെവരുമ്പോള്‍ വരുമാനം നിലക്കുമെന്ന ഭയം കാരണമാണ് ഇവരിത് ചെയ്യുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകള്‍ക്ക് ബോധവത്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിന്‍ റാവത്ത കത്തില്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com