ആളൊഴിഞ്ഞ സമയത്ത് ഓഫീസിലെത്തി; അജ്ഞാതന്‍ തഹസില്‍ദാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം - യുവതി സംഭവസ്ഥലത്തുവച്ച് തത്ക്ഷണം മരിച്ചു
ആളൊഴിഞ്ഞ സമയത്ത് ഓഫീസിലെത്തി; അജ്ഞാതന്‍ തഹസില്‍ദാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു
Updated on
1 min read

ഹൈദരബാദ്:  തഹസില്‍ദാരെ ഓഫീസിലിട്ട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.  തഹസില്‍ദാര്‍ ഇരിക്കുകയായിരുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി തത്ക്ഷണം മരിച്ചു.

തഹസില്‍ദാര്‍ വിജയ റെഡ്ഢിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ തഹസില്‍ദാരുടെ ചേംബറിലെത്തിയ യുവാവ് ഏറെ നേരം ഇവരുമായി സംസാരിച്ചിരുന്നു. അതിനിടെ കൈയിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ തഹസില്‍ദാരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സംഭവസമയത്ത് യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ച ഭക്ഷണസമയത്താണ് ഇയാള്‍ ഓഫീസിലെത്തിയത്. അതുകൊണ്ട് തന്നെ ഓഫീസില്‍ ആളുകളും കുറവായിരുന്നു. തഹസില്‍ദാരോട് ഇയാള്‍ അരമണിക്കൂറിലധികം സംസാരിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവാകാശവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീകൊളുത്തിയതിന് പിന്നാലെ വേദനകൊണ്ട് പുളഞ്ഞ തഹസില്‍ദാരുടെ കരച്ചില്‍കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അപ്പോഴെക്കും സമയം വൈകിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com