ഇഗ്നോയില്‍ ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കണ്ട

ഇഗ്നോയില്‍ ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കണ്ട

സര്‍വകലാശാലയിലെ എല്ലാ കോഴ്‌സുകളും ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സൗജന്യമായി പഠിക്കാം.
Published on

ന്യൂഡെല്‍ഹി: ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഒഴിവാക്കി. സര്‍വകലാശാലയിലെ എല്ലാ കോഴ്‌സുകളും ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സൗജന്യമായി പഠിക്കാം. 22ാമത് പ്രൊഫസര്‍ ജി റാം റെഡ്ഡി ലക്ചറില്‍ വൈസ് ചാന്‍സിലര്‍ രവീന്ദ്രകുമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഒഴിവാക്കിയ കാര്യം അറിയിച്ചത്.

ഇഗ്നോയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ വിപ്ലവകരമായ മാറ്റത്തെ പിന്തുണയ്ക്കുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്ന് തെലങ്കാനയിലെ കാക്കത്തിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വൈകുണ്ഡം പറഞ്ഞു.

മൂന്നു വര്‍ഷം മുന്‍പാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുജിസി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മൂന്നാം ലിംഗമായി പട്ടികപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com