ഇടിമിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന് അന്ത്യം 

വൈകുന്നേരം 3:30യോടെയാണ് ഇയാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നാണ് ഇയാള്‍ നിലത്തുവീണത്
ഇടിമിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന് അന്ത്യം 
Updated on
1 min read

ചെന്നൈ: ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ 43കാരന്‍ മരിച്ചു. തമിഴ്‌നാട്ടില്‍ തിരുവല്ലൂരിനടുത്താണ് സംഭവം. ചെന്നൈ സ്വദേശി രമേഷ് എന്നയാളാണ് മരിച്ചത്. 

ചെന്നൈയില്‍ തുറായ്പക്കം എന്ന സ്ഥലത്ത് സുഹൃത്തിന്റെ ചെമ്മീന്‍ കൃഷി കാണാനെത്തിയതായിരുന്നു രമേഷ്. വൈകുന്നേരം 3:30യോടെയാണ് ഇയാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നാണ് ഇയാള്‍ നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ എഴുന്നേല്‍പ്പിക്കാന്‍ ഓടിയടുത്തപ്പോഴാണ് രമേഷിന്റെ മുഖത്തും ശരീരത്തുമെല്ലാം മുറിവുകള്‍ കണ്ടെത്തിയതെന്ന് പൊലീസ പറയുന്നു. 

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു. ഈ സംഭവത്തെതുടര്‍ന്ന് ആളുകളോട് ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതും ഫോട്ടൊ എടുക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com