'ഇരുട്ടില്‍ ഞാന്‍ എനിക്ക് വേണ്ടി പോരാടുന്നു'; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ 

ഇരുട്ടില്‍ താന്‍ ഒറ്റയ്ക്ക് പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഐഎഎസ് ഓഫീസര്‍ മുഹമ്മദ് മുഹ്‌സിന്‍
'ഇരുട്ടില്‍ ഞാന്‍ എനിക്ക് വേണ്ടി പോരാടുന്നു'; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ 
Updated on
1 min read

ന്യൂഡല്‍ഹി: ഇരുട്ടില്‍ താന്‍ ഒറ്റയ്ക്ക് പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഐഎഎസ് ഓഫീസര്‍ മുഹമ്മദ് മുഹ്‌സിന്‍. താന്‍ തന്റെ കടമയാണ് നിര്‍വഹിച്ചത്. അതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ സാംബല്‍പൂരില്‍ വച്ചാണ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് മോദിയുടെ ഹെലികോപ്ടര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിന്‍ പരിശോധിച്ചത്. എസ്പിജി പ്രത്യേക സുരക്ഷയുളളവരുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തത്. മുഹമ്മദ് മുഹ്‌സിന്‍ കൃത്യവിലോപം കാണിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധനകളില്‍ നിന്നും ആരെയെങ്കിലും ഒഴിവാക്കി കൊണ്ടുളള ഒരു ഉത്തരവും നിലനില്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്തുവരികയാണ് മുഹമ്മദ് മുഹ്‌സിന്‍. വ്യാഴാഴ്ച കര്‍ണാടക ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സിഎടി സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹ്‌സിന്റെ സസ്‌പെന്‍ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയെങ്കിലും അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 

'ഞാന്‍ എന്റെ ഡ്യൂട്ടി നിര്‍വഹിക്കുകയായിരുന്നു. അതിന്റെ പേരില്‍ എന്നെ സസ്‌പെന്‍ഡ് ചെയ്തു.ഞാന്‍ എന്താണ് തെറ്റായി ചെയ്തതെന്ന് ബോധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടും എനിക്ക് ലഭിച്ചിട്ടില്ല. ഇരുട്ടില്‍ എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടുകയാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വീഡിയോഗ്രാഫി ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ശിക്ഷിക്കപ്പെട്ടു. തെറ്റ് ചെയ്ത ആളെ വെറുതെ വിട്ടു. ഡ്യൂട്ടി ചെയ്തതിന് ഞാന്‍ എന്തിന് ശിക്ഷിക്കപ്പെട്ടു?' - മുഹ്‌സിന്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com