

രാജ്യത്തെ ഏറ്റവും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളുടെ കൂട്ടത്തിലായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന്റെ സ്ഥാനം. ഇന്ന് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് ഗാസിയാബാദ്. ഉത്തര്‍ പ്രദേശിന്റെ ഗേറ്റ് വേ. രാജ്യതലസ്ഥനാത്തോട് ഏറ്റവും അടുത്തുകിടുക്കുന്ന നഗരമെന്ന നിലയില്‍ അടിക്കടി വളര്‍ന്നുകൊണ്ടിരിക്കുന്ന ഗാസിയാബാദ് സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ്.
2009ല്‍ രാജ്‌നാഥ് സിങ് വിജയിച്ച മണ്ഡലത്തില്‍ 2014ല്‍ ബിജെപിക്ക് വേണ്ടി ജയിച്ചു കയറിയത് വികെ സിങ്. രണ്ടാമങ്കത്തിന് വികെ സിങ് കച്ചമുറുക്കുമ്പോള്‍ പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 27.26ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. നഗരത്തിലെ നിയമസഭ മണ്ഡലങ്ങളായ സാഹിബാബാദും ഗാസിയാബാദും ചേര്‍ന്ന് 51ശതമാനം വോട്ടുണ്ട്. ലോനി,ധൗലാനയുടെ ഒരുഭാഗം, മുരട്‌നഗര്‍ എന്നീ ഗ്രാമപ്രദേശങ്ങള്‍ കൂടു ചേരുമ്പോള്‍ 32ശതമാനം വോട്ട്.
2011ലെ സെന്‍സസ് പ്രകാരം മണ്ഡലത്തില്‍ 2.23ശതമാനം മുസ്‌ലിം വിഭാഗമാണുള്ളത്. 72.93ശതമാനമാണ് ഹിന്ദുക്കള്‍. 16.5ശതമാനം പട്ടിക വിഭാഗമാണ്. ഗുജ്ജാര്‍ വിഭാഗം 11.2ശതമാനം, വ്യാസ വിഭാഗം 9.6ശതമാനം, രജപുത്തുക്കള്‍ 8.6ശതമാനം, ത്യാഗികള്‍ 8.22ശതമാനം, ബ്രാഹ്മണര്‍ 4.6ശതമാനം, യാദവര്‍ 2ശതമാനം.
ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം പ്രിയങ്ക നടത്തിയ റാലി
7,58,482 വോട്ടിനാണ് വികെ സിങ് കഴിഞ്ഞ തവണ വിജയിച്ചത്. കോണ്‍ഗ്രസിന്റെ രാജ് ബാബ്ബര്‍ നേടിയത് വെറും 1,91,222 വോട്ട്. അഞ്ച് ലക്ഷത്തിന് പുറത്ത് ഭൂരിപക്ഷം. കരസേന മേധാവി സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പിലേക്കിറങ്ങിയ ജനറല്‍ വിജയ് കുമാര്‍ സിങ് സ്വന്തം പേരിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം.
എസ്പിയുടെ സുരേഷ് ബന്‍സാലാണ് വികെ സിങിന്റെ മുഖ്യ എതിരാളി. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളും ബിജെപി തൂത്തുവാരിയിരുന്നു. പ്രാദേശിക നേതാക്കളെ പരിഗണിക്കാതെയാണ് 2009ല്‍ രാജ്‌നാഥ് സിങിനെ ബിജെപി കൊണ്ടുവന്നത്. 2014ലും പ്രാദേശിക നേതാക്കളെ ബിജെപി പരിഗണിച്ചില്ല.
മണ്ഡലത്തിന്റെ വികസനം മുന്‍നിര്‍ത്തിയാണ് വികെ സിങ് പ്രചാരണം നടത്തുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ സിങ് ശ്രദ്ധിക്കുന്നില്ല എന്നാണ് അവരുടെ പരാതി.
എസ്പിയും ബിഎസ്പിയും ഒരുമിച്ചതും പ്രിയങ്കയുടെ കടന്നുവരവും വികെ സിങിന് കഴിഞ്ഞ തവണത്തെപ്പോലെ കാര്യങ്ങള്‍ എളുപ്പമാക്കില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബന്‍സാലി സ്ഥാനാര്‍ത്ഥിയാക്കിയത് സഖ്യത്തിന്റെ മികച്ച നീക്കമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates