ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കോവിഡ്, ഐസൊലേഷനില്‍

യു പി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്
ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കോവിഡ്, ഐസൊലേഷനില്‍
Updated on
1 min read

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യു പി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വീറ്റിലൂടെ നിര്‍ദേശിച്ചു. 

ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 1817 ആയി. കോവിഡ് ബാധിച്ച് ഞായറാഴ്ച മന്ത്രി കമല്‍ റാണി വരുണ്‍ മരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com