ഉത്തര്‍പ്രദേശില്‍ വീണ്ടും കൊടും ക്രൂരത, നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു 

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


അലിഗഡ്: ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത. നാല് വയസുകാരിയെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം.

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.‌
പ്രതിയെ ഉടൻ പിടികൂടുമെന്നും അലിഗഡ് റൂറൽ എസ്പി ശുഭം പട്ടേൽ പറഞ്ഞു. 

ഹാഥ്റസ് കൊലപാതകത്തിന്റെ പേരിൽ പ്രതിഷേധ അലയൊലികൾ നിറഞ്ഞ് നിൽക്കവെയാണ് സമാനമായ ക്രൂരത വീണ്ടും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പതിനാലുകാരിയെ ഉത്തർപ്രദേശിൽ തലക്കടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com