ഉപവാസത്തിനിടെ മൂക്കറ്റം ഭക്ഷണം കഴിച്ച് ബിജെപി എംഎല്‍എമാര്‍

ഉപവാസത്തിനിടെ മൂക്കറ്റം ഭക്ഷണം കഴിച്ച് ബിജെപി എംഎല്‍എമാര്‍

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നതിനിടെ സാന്‍ഡ്‌വിച്ചും സ്‌നാക്ക്‌സും കഴിക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ വീഡിയോ വൈറലാകുന്നു.
Published on

പൂനെ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നതിനിടെ സാന്‍ഡ്‌വിച്ചും സ്‌നാക്ക്‌സും കഴിക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നി എം.എല്‍.എമാര്‍  പൂനെ കൗണ്‍സില്‍ ഹാളില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

നേരത്തെ  ഉപവാസത്തിനിടെ തെറ്റുപറ്റിയതായുളള മറ്റൊരു ബിജെപി എംഎല്‍എയുടെ കുറ്റസമ്മതം പുറത്തുവന്നിരുന്നു. ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചെന്നാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിങ് റാവത്താണ് ഉപവാസത്തിനിടെ ഭക്ഷണം കഴിച്ചത്. അദ്ദേഹത്തിന് സമീപത്തിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുന്നില്ലെന്നതും സാമൂഹ്യമാധ്യമങ്ങളില്‍ചര്‍ച്ചയായി.
ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിജെപിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപവാസസമരത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നടത്തുന്ന ഉപവാസത്തില്‍ ബിജെപി നേതാക്കള്‍ ഭക്ഷണം കഴിക്കരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com