ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, ചുണ്ട് കടിച്ചുപൊട്ടിച്ചു; പെണ്‍കുട്ടി കരഞ്ഞ്‌ ഒച്ചവെച്ചു, അക്രമിക്കായി തെരച്ചില്‍ 

മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.  

ഔറംഗബാദ് വാഡ്ഗാവ് കൊല്‍ഹതി ഏരിയയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളി കുടുംബത്തോടൊപ്പം രാത്രിയില്‍ ഉറങ്ങുന്നതിനിടെയാണ് ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. താല്‍ക്കാലിക താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ അക്രമി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏഴു വയസുകാരിയുടെ അമ്മാവന്റെ മൊബൈല്‍ ഫോണും കവര്‍ന്നിട്ടുണ്ട്.

തുടര്‍ന്ന് സമീപത്തുളള പൊതുസ്ഥലത്ത് കൊണ്ടുപോയാണ് ആക്രമിച്ചത്. ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയുടെ ചുണ്ട് കടിച്ചുപൊട്ടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ചു. ഇത് കേട്ട് തൊട്ടടുത്ത വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്നാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്ന് പൊലീസ് പറയുന്നു. 

ബലാത്സംഗ ശ്രമം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, അതിക്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാലുജ് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com