

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എല്ലാ കർഷകർക്കും നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ചുമതലയേറ്റ ശേഷം ചേർന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കർഷകർക്കുള്ള പെൻഷൻ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ജൂൺ 20ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ജൂലൈ 17 മുതൽ 26 വരെ നടത്താനും യോഗത്തിൽ തീരുമാനമായി.
ഭൂപരിധിയില്ലാതെ എല്ലാ കർഷകർക്കും 6,000 രൂപ നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. രണ്ട് ഹെക്ടർ ഭൂമി വരെ കൈവശമുള്ളവർക്ക് 6,000 നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നിയമമാണ് ഒഴിവാക്കിയത്. 15 കോടിയോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിയമം മാറ്റിയതോടെ രണ്ട് കോടിയോളം കർഷകർകര്ക് കൂടിയാണ് ആനുകൂല്യം ലഭിക്കുന്നത്.
കർഷകർക്ക് പ്രതിമാസം 3,000 രൂപ കിട്ടുന്ന ഇൻഷുറൻസ് പദ്ധതിക്കാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. സർക്കാരും കർഷകരും നിശ്ചിത തുകയിട്ട് പങ്കാളിത്ത പെൻഷനായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് മുതൽ 40 വയസ് വരെയുള്ളവർക്കും പദ്ധതിയിൽ ചേരാം. രാജ്യത്തെ അഞ്ച് കോടി ചെറുകിട കച്ചവടക്കാർക്കുള്ള പെൻഷൻ പദ്ധതി നടപ്പാക്കാനും യോഗത്തിൽ തീരുമാനമുണ്ട്. 60 വയസ് കഴിഞ്ഞ ചെറുകിട കച്ചവടക്കാർക്ക് മാസത്തിൽ 3,000 രൂപ പെൻഷനായി നൽകുന്നകാണ് പദ്ധതി.
വളർത്ത് മൃഗങ്ങൾക്ക് സൗജന്യ കുത്തി വയ്പ് നടത്തുന്നതിനുള്ള കേന്ദ്ര പദ്ധതിക്കും യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ബ്രൂസല്ല, കുളമ്പ് രോഗം പോലെയുള്ള അസുഖങ്ങൾക്കുള്ള കുത്ത് വയ്പാണ് സൗജന്യമാക്കാൻ തീരുമാനിച്ചത്.
രക്തസാക്ഷികളായ സൈനികരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയായ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുക വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം അനുവദിച്ചിരുന്ന 2000 രൂപ സ്‌കോളര്‍ഷിപ്പ് 2500 രൂപയാക്കി ഉയര്‍ത്തി. പെണ്‍കുട്ടികളുടേത് 2250 ല്‍ നിന്നും മൂവായിരവുമായാണ് ഉയര്‍ത്തിയത്. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്നുമാണ് ഈ തുക അനുവദിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് സുപ്രധാന തീരുമാനം.
നക്‌സല്‍ ,ഭീകരാക്രമണങ്ങളില്‍ രക്തസാക്ഷികളായ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ ഉദ്ദേശിച്ച് വര്‍ഷം അഞ്ഞൂറ് സ്‌കോളര്‍ഷിപ്പുകള്‍ അധികം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയെന്ന് മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates