ഹൈദരബാദ്: ബുധനാഴ്ച രാത്രിയാണ് 26 കാരിയായ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇതിന്റെ ഞെട്ടലില്‍ നിന്നും രാജസ്ഥാന്‍ സമൂഹം മുക്തരായിട്ടില്ല. ഈ സംഭവത്തിന് പിന്നാലെ നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് പൊലീസിനെതിരെ ഉയര്‍ന്നുവന്നത്. അതിനിടെ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരായി യാത്രചെയ്യാന്‍ പൊലീസ് മുന്നോട്ടുവെച്ച 14 ടിപ്‌സുകളും വിവാദമായി.
'സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രധാനപ്പെട്ട സന്ദേശം' എന്ന തലക്കെട്ടില്‍ പൊലീസ് കമ്മീഷണര്‍ ഐപിഎസ് അഞ്ജനി കുമാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം.സത്രീകള്‍ അവരുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ പോകുന്നുണ്ടെങ്കില്‍ അവര്‍ എവിടെ പോകുന്നുവെന്നും എപ്പോള്‍ മടങ്ങിവരുമെന്നും കഴിയുമെങ്കില്‍ സ്ഥലത്തിന്റെ ലോക്കേഷന്‍ വീട്ടുകാരെ അറിയിക്കണമെന്നും പൊലീസിന്റെ പതിനാല് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സ്ത്രീകള്‍ ടാക്‌സിയിലോ ഓട്ടോയിലോ യാത്ര ചെയ്യുയാണെങ്കില്‍ വീട്ടുകാര്‍ക്ക് വണ്ടിയുടെ നമ്പര്‍ പ്ലേറ്റോ മറ്റ് കോണ്‍ടാക്റ്റ് ഡീറ്റെയ്ല്‍സോ കൈമാറണം. ഡ്രൈവറുടെ സീറ്റിന്റെ പുറകുവശം ഉള്ളവിവരങ്ങള്‍ ഫോണ്‍ വഴിയോ വാട്‌സാപ്പ് വഴിയോ ബന്ധുക്കള്‍ക്ക് കൈമാറണമെന്നും പൊലീസ് പറയുന്നു.
അപരിചിതമായ സ്ഥലത്തേക്ക് പോകുകയാണെങ്കില്‍ ആ വഴിയെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാല്‍ ആളുകളും ലൈറ്റുകളും ഉള്ളഭാഗത്ത് കാത്തിരിക്കുക. കാത്തിരിപ്പിനായി ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ഒഴിവാക്കുക. രാത്രി പെട്രോളിങിനായി എത്തുന്ന പൊലീസ് വാഹനങ്ങള്‍ക്ക് കൈകാണിക്കുക. അത് നിങ്ങളുടെ സുരക്ഷയ്്ക്കും സഹായത്തിനുമാണ്. എന്തുസഹയാത്തിനുമായി 100 നമ്പറില്‍ ഡയല്‍ ചെയ്യുക. അതിന്റെ സേവനം എല്ലായ്‌പ്പോഴും ലഭിക്കുമെന്നും പൊലീസ് പറയുന്നു.
ഹൈദരബാദ് പൊലീസിന്റെ ആപ്പായ ഹോക്ക് ഐ ഉപയോഗിക്കുക. ഫോണില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ലോക്കേഷന്‍ ഓണാക്കി വെക്കുക. യാത്രക്കിടെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ സഹയാത്രികരുടെ സഹായം തേടുക. ആളുകളോട് വഴി ചോദിക്കുമ്പോള്‍ ഉറക്കെ ആത്മവിശ്വാസത്തോടെ സംസാരിക്കുക. സഹായം ആവശ്യമെങ്കില്‍ ഉറക്കെ ഉച്ചയുണ്ടാക്കണമെന്നും പൊലീസ് പതിനാല് നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിങ്ങള്‍ നിസ്സഹായ അവസ്ഥയിലാണെങ്കില്‍, തിരക്കേറിയ സ്ഥലത്തേക്ക് ഒച്ചയുണ്ടാക്കി പോകുക. ഏന്തുദുരനുഭവം ഉണ്ടായാലും പൊലീസിനെ അറിയിക്കുക. ഇതിനായി 9490616565 എന്ന വാട്‌സാപ്പ് നമ്പറും പൊലീസ് കൈമാറുന്നു. പൊലീസിന്റെ ഈ നടപടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates