ഏറ്റുമുട്ടല്‍ കൊലയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഏറ്റുമുട്ടല്‍ കൊലയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
Updated on
1 min read

ന്യൂഡല്‍ഹി : ഹൈദരാബാദിലെ വനിതാ ഡോക്ടറുടെ കൊലയാളികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തെലങ്കാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പൊലീസിന്റെ കസ്റ്റഡിയിലിരുന്ന പ്രതികളാണ് കൊല്ലപ്പെട്ടത്. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മന്ത്രിമാര്‍ മറുപടി പറയേണ്ടതാണ്. ഇതിനായി വസ്തുതകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുപോയി തെളിവെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍( ഇന്‍വെസ്റ്റിഗേഷന്‍) നോട് പ്രത്യേക അന്വേഷണ സംഘത്തെ സ്ഥലത്തേക്ക് അയക്കാനും ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തെളിവെടുപ്പിനെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും, രക്ഷപ്പെടാന്‍ ശ്രമിച്ചതിനെയും തുടര്‍ന്നാണ് പൊലീസ് വെടിവെച്ചതെന്നാണ് സൈബരാബാദ് പൊലീസ് കമ്മീഷണര്‍ സജ്ജനാര്‍ ആവര്‍ത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികള്‍ കല്ലെടുത്ത് എറിഞ്ഞു. തോക്കുകള്‍ തട്ടിപ്പറിച്ചെടുത്ത് ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച തെളിവുകളെല്ലാം തങ്ങളുടെ കൈവശമുണ്ടെന്നും കമ്മീഷണര്‍ സജ്ജനാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com