ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം, പുറത്തിറങ്ങാനാവില്ല

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം, പുറത്തിറങ്ങാനാവില്ല
ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം, പുറത്തിറങ്ങാനാവില്ല
Updated on
1 min read

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം. അതിനാല്‍ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാവില്ല.

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ആവശ്യപ്പെടുമ്പോള്‍ ചിദംബരം ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 24 വരെ  കസ്റ്റഡിയിലാണ് പി ചിദംബരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Belonging - A Journey Of Love
സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com