ഒഡീഷയിൽ ബിജെപിക്ക് വൻ തിരിച്ചടി ; സ്ഥാനാർത്ഥി ബിജെഡിയിൽ ചേർന്നു

അ​ന​ന്ത്പു​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ ഭാ​ഗ്യ​ര​തി സേ​തി​യാ​ണ് ബി​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത്
ഒഡീഷയിൽ ബിജെപിക്ക് വൻ തിരിച്ചടി ; സ്ഥാനാർത്ഥി ബിജെഡിയിൽ ചേർന്നു
Updated on
1 min read

ഭുവ​നേ​ശ്വ​ർ: ഒ​ഢീ​ഷ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി​ജെ​ഡി​യി​ൽ ചേർന്നു. അ​ന​ന്ത്പു​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ ഭാ​ഗ്യ​ര​തി സേ​തി​യാ​ണ് ബി​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​ഡി അ​ധ്യ​ക്ഷ​നും ഒഡീഷ മുഖ്യമന്ത്രിയുമായ ന​വീ​ൻ പ​ട്നാ​യി​ക് ഭാ​ഗ്യരതി സേതിക്ക് പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കി.

2009ൽ ​ഭാ​ഗ്യ​ര​തി ബി​ജെ​ഡി ടി​ക്ക​റ്റി​ൽ അ​ന​ന്ത്പു​രി​യി​ൽ​നി​ന്നും പാ​ർ​ല​മെ​ന്‍റ് തെര‍ഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് സേതി. പി​ന്നീ​ട് ബി​ജെ​ഡി വി​ട്ടാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​പി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരപ്രശ്നങ്ങളും ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക​ളുമാണ് പാർട്ടി വിടാൻ കാരണമെന്ന് ഭാ​ഗ്യ​ര​തി സേതി പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com