ഒത്തുപിടിച്ചാല്‍ എന്തുംചെയ്യാം...; ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി പുഴയില്‍ മനുഷ്യചങ്ങല തീര്‍ത്ത് ജനം (വീഡിയോ)

പ്രളയത്തില്‍ ഒഴുകിപ്പോയ രണ്ടു യുവാക്കളെ രക്ഷിക്കാനായി ജനം മനുഷ്യചങ്ങല തീര്‍ത്ത ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്
ഒത്തുപിടിച്ചാല്‍ എന്തുംചെയ്യാം...; ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി പുഴയില്‍ മനുഷ്യചങ്ങല തീര്‍ത്ത് ജനം (വീഡിയോ)
Updated on
1 min read

ഇന്‍ഡോര്‍: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുകയാണ്. മധ്യപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ വെളളപ്പൊക്ക കെടുതി നേരിടുകയാണ്. ഇതിനിടെ, പ്രളയത്തില്‍ ഒഴുകിപ്പോയ രണ്ടു യുവാക്കളെ രക്ഷിക്കാനായി ജനം മനുഷ്യചങ്ങല തീര്‍ത്ത ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇന്‍ഡോറിലെ ഗൗതംപുരയിലാണ് സംഭവം.കരകവിഞ്ഞ് ഒഴുകുന്ന പുഴയില്‍ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനായി ജനം മനുഷ്യചങ്ങല തീര്‍ത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒഴുകിയെത്തിയ യുവാക്കളില്‍ ഒരാളെ ജനം രക്ഷിച്ചു. കാണാതായ മറ്റൊരു യുവാവിന് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailed Official Found with Girlfriend in Hospital VIP Ward
Yogi Adityanath
red flag food products
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com