

സിവില്‍ സര്‍വ്വീസില്‍ ഒന്നാം റാങ്ക് നേട്ടത്തിന് ശേഷം വിജയപാതയിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കനിഷ്‌ക് കടാരിയ. മാതാപിതാക്കൾക്കൊപ്പം കാമുകിക്കും നന്ദി കുറിച്ച കടാരിയയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ് ലോകം. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും കടാരി നന്ദി പറഞ്ഞത്.
‘ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുന്നു. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ലക്ഷ്യവും ‘-കടാരിയയുടെ വാക്കുകൾ ഇങ്ങനെ.
ഒരു സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്നാണ് ട്വിറ്റർ ലോകത്തെ കണ്ടുപിടുത്തം. കാമുകിയുണ്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് കടാരിയയെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തിക്കഴിഞ്ഞു.
]
ബോംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കനിഷ്‌ക്. കണക്കാണ് ഇദ്ദേഹം ഓപ്ഷണല്‍ ആയി തെരഞ്ഞെടുത്തത്. നിലവില്‍ ഡാറ്റാ സയന്റിസ്റ്റായാണ് ജോലി ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates