'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി

മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്
'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി
Updated on
1 min read

കൊല്‍ക്കത്ത: മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ യഥാര്‍ത്ഥ മാര്‍ഗദര്‍ശിയായിരുന്നു ലാല്‍ കൃഷ്ണ അദ്വാനിയെന്ന് മമത പറഞ്ഞു. 

ഒരുകൂട്ടം പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയ കാര്യങ്ങള്‍ ബിജെപി മറന്നുപോയി. പക്ഷേ പഴയത് നല്ലതാണ്. ഇത് അദ്ദേഹത്തിന് അപമാനകരമാണ്. എന്റെ ഈ അഭിപ്രായത്തോട് അവര്‍ യോജിക്കണമെന്നില്ല-മമത പറഞ്ഞു. 

മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു. ഗുജറാതത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കാന്‍ അദ്വാനി താത്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചില്ല. തന്നോട് മത്സരിക്കരുത് എന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു എന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com