കര്‍ത്താര്‍പൂര്‍ ഇടനാഴി; ഉദ്ഘാടനത്തിന് മോദിക്ക് ക്ഷണമില്ല; മന്‍മോഹനെ ക്ഷണിച്ചു; മുന്‍പ്രധാനമന്ത്രി പാക്കിസ്ഥാനെ ബഹുമാനിക്കുന്നുവെന്ന് വിശദീകരണം

കര്‍ത്താര്‍പൂര്‍ ഇടനാഴി; ഉദ്ഘാടനത്തിന് മോദിക്ക് ക്ഷണമില്ല; മന്‍മോഹനെ ക്ഷണിച്ചു; മുന്‍പ്രധാനമന്ത്രി പാക്കിസ്ഥാനെ ബഹുമാനിക്കുന്നുവെന്ന് വിശദീകരണം

സിഖ് സമുദായത്തില്‍പ്പെട്ടയാളായതുകൊണ്ടും പാക്കിസ്ഥാനെ ബഹുമാനിക്കുന്നതുകൊണ്ടുമാണ് മന്‍ മോഹന്‍ സിങ്ങിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി
Published on

ന്യൂഡല്‍ഹി : കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്‍ പ്രധാനമന്ത്രി  മന്‍ മോഹന്‍ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.  സിഖ് സമുദായത്തില്‍പ്പെട്ടയാളായതുകൊണ്ടും പാക്കിസ്ഥാനെ ബഹുമാനിക്കുന്നതുകൊണ്ടുമാണ് മന്‍ മോഹന്‍ 
സിങ്ങിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു.

നവംബര്‍ ഒന്‍പതിനാണ് കര്‍താര്‍പുര്‍ ഇടനാഴി ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കായി പാക്കിസ്ഥാന്‍ തുറന്നുകൊടുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം അതീവ പ്രാധാന്യത്തോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. പാക് അധീന പഞ്ചാബിലെ കര്‍ത്താര്‍പൂരില്‍ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിച്ച് തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍ത്താര്‍പൂര്‍.

അതിവേഗത്തിലാണ് ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com