കല്യാണത്തിന് ചിക്കന്‍ കറി വിളമ്പിയില്ല, യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി

സംഭവത്തില്‍ അഷാഫഖ് അലി ഖാനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
കല്യാണത്തിന് ചിക്കന്‍ കറി വിളമ്പിയില്ല, യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി
Updated on
1 min read

ഹൈദരാബാദ്;  വിവാഹ ചടങ്ങില്‍ ചിക്കന്‍ കറി വിളമ്പിയില്ല എന്ന് ആരോപിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഹുസൈനി അലാമില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ജാമിയ നിലാമിയ സ്വദേശിയായ അന്‍വറാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ അഷാഫഖ് അലി ഖാനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങ് നടന്നത്. പരിപാടി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ ഭക്ഷണം വേണം എന്ന ആവശ്യവുമായി അഷാഫഖും രണ്ട് സുഹൃത്തുക്കളും എത്തി. ചിക്കന്‍ കറിയും ഭക്ഷണവും വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പോഴേക്കും ചിക്കന്‍ കറി തീര്‍ന്നിരുന്നു. അതോടെ അന്‍വര്‍ ഇവരോട് മറ്റെന്തെങ്കിലും കറി കൂട്ടി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇത് അഷാഫറിന് ഇഷ്ടപ്പെട്ടില്ല. ചോദിച്ച ഭക്ഷണം കിട്ടിയില്ല എന്ന ആരോപിച്ച് അഷാഫഖ് അന്‍വറുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ തര്‍ക്കം മുറുകിയതോടെ പരിപാടി അലങ്കോലപ്പെടുത്തെരുതെന്ന് അന്‍വര്‍ അഷാഫറിനെ താക്കീതു ചെയ്തു. ഇതോടെ ചോദിച്ച ഭക്ഷണം തരാതെ തങ്ങളെ നാണംകെടുത്തി എന്ന് പറഞ്ഞുകൊണ്ട് മൂന്ന് പേരും പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. പുറത്തിറങ്ങിയ ഇവര്‍ അന്‍വറിനെ ആക്രമിക്കാന്‍ അവരുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. മാരകായുധങ്ങളായി അഞ്ച് പേര്‍ സ്ഥലത്ത് എത്തുകയും അന്‍വറിനെ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലുകയുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com