കശ്മീരില്‍ ആശുപത്രിയില്‍ ഭീകരാക്രമണം ; പൊലീസുകാരനെ വധിച്ച് ലഷ്‌കര്‍ ഭീകരന്‍ രക്ഷപ്പെട്ടു

ലഷ്‌കര്‍ ഭീകരന്‍ നവീദ് ജട്ട് ആണ് പൊലീസുകാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്‌ 
കശ്മീരില്‍ ആശുപത്രിയില്‍ ഭീകരാക്രമണം ; പൊലീസുകാരനെ വധിച്ച് ലഷ്‌കര്‍ ഭീകരന്‍ രക്ഷപ്പെട്ടു
Updated on: 
1 min read

ശ്രീനഗര്‍ : ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഭീകരാക്രമണം. പാക് ഭീകരന്‍ അബു ഹന്‍സുള്ള എന്ന നവീദ് ജട്ട് ഉള്‍പ്പെടെ ആറു തടവുകാരെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം. നവീദിനൊപ്പം സായുധ പൊലീസ് സംഘം അകമ്പടി സേവിച്ചിരുന്നു. ആശുപത്രിയില്‍ പരിശോധനക്കിടെ പൊലീസിന്റെ കൈയില്‍ നിന്നും ആധുധങ്ങള്‍ തട്ടിയെടുത്ത ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റു. വെടിയുതിര്‍ത്ത് ആശുപത്രിയ്ക്ക് വെളിയില്‍ കടന്ന പാക് ഭീകരന്‍ അബു ഹാന്‍സുള്ള രക്ഷപ്പെട്ടു. 

മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്ന് സംശയിക്കുന്നതായി ശ്രീനഗര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍  ഗുലാം ഹസ്സന്‍ ഭട്ട് പറഞ്ഞു. രക്ഷപ്പെട്ട ഭീകരന്‍ നവീദിനെ കണ്ടെത്താനായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. 2014 ല്‍ തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്നാണ് ലഷ്‌കര്‍ ഇ തയ്ബ ഭീകരനായ നവീദിനെ സൈന്യം അറസ്റ്റുചെയ്യുന്നത്. ശ്രീനഗറിലെ റെയ്‌നവാരി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com